തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

single-img
25 March 2018

നോയിഡ: തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശ്രാവണ്‍ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാളില്‍ നിന്ന് ഒരു എകെ 47ഉം നാടന്‍ തോക്കും പിടിച്ചെടുത്തു.

ഏറ്റുമുട്ടലില്‍ ഇന്‍സ്‌പെക്ടര്‍ക്കും,രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടു പോലീസ് സ്‌റ്റേഷനുകളിലായാണ് അരലക്ഷം വീതം ഇയാളെ പിടികൂടുന്നവര്‍ക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. വെടിയേറ്റു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

തലയ്ക്കു കാല്‍ ലക്ഷം രൂപ വിലയിട്ട കുറ്റവാളി കഴിഞ്ഞ ദിവസം രാത്രി സഹാറന്‍പുര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.