ഈ റെയില്‍ വേ സ്റ്റേഷനുകളില്‍ കൂടി സൗ​ജ​ന്യ വൈ-​ഫൈ ഹോ​ട്ട്​​സ്​​പോ​ട്ട്​

single-img
25 March 2018


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 16 പ്ര​ധാ​ന റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍ കൂ​ടി സൗ​ജ​ന്യ വൈ-​ഫൈ ഹോ​ട്ട്​​സ്​​പോ​ട്ട്​ സം​വി​ധാ​ന​ത്തി​ലേ​ക്ക്. ക​ണ്ണൂ​ര്‍, കോ​ട്ട​യം, പാ​ല​ക്കാ​ട്, ത​ല​ശ്ശേ​രി, തി​രൂ​ര്‍, ആ​ല​പ്പു​ഴ, കാ​യം​കു​ളം, ഷൊ​ര്‍​ണൂ​ര്‍, തി​രു​വ​ല്ല, വ​ട​ക​ര, എ​റ​ണാ​കു​ളം ടൗ​ണ്‍, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​കോ​ട്, പ​യ്യ​ന്നൂ​ര്‍, ആ​ലു​വ, ചെ​ങ്ങ​ന്നൂ​ര്‍ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ സൗ​ജ​ന്യ വൈ-​ഫൈ എ​ത്തു​ന്ന​ത്.

റെ​യി​ല്‍​വേ​ക്ക്​ കീ​ഴി​ലു​ള്ള​ റെ​യി​ല്‍​ടെ​ല്ലിന്റെ സാങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ വൈ-​ഫൈ ക്ര​മീ​ക​രി​ക്കു​ന്ന​ത്. 45,000 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ഓ​പ്റ്റി​ക് ഫൈ​ബ​ര്‍ ശൃം​ഖ​ല​യാ​ണ് റെ​യി​ല്‍ ടെ​ല്ലി​നു​ള്ള​ത്.

അ​തി​വേ​ഗ ഡാ​റ്റ കൈ​മാ​റ്റ​ത്തി​ന്​ ഇൗ ​ശൃം​ഖ​ല ഗൂ​ഗി​ളി​നും ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. സൗ​ജ​ന്യ വൈ-​ഫൈ പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ 322 റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. പു​തു​താ​യി ഏ​ര്‍​പ്പെ​ടു​ന്ന 16 സ്​​റ്റേ​ഷ​നു​ക​ളി​ലും സെ​ക്ക​ന്‍​ഡി​ല്‍ 50 മെ​ഗാ​ബൈ​റ്റ്​ വേ​ഗ​ത്തി​ലു​ള്ള നെ​റ്റ്​ സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തേ​ക്കാ​ണ്​ സൗ​ജ​ന്യ ഇ​ന്‍​റ​ര്‍​നെ​റ്റ്​ ല​ഭി​ക്കു​ക. നെ​റ്റ്​​വ​ര്‍​ക്കി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം എ​ത്ര വ​ര്‍​ധി​ച്ചാ​ലും വേ​ഗം കു​റ​യാ​ത്ത​വ​ണ്ണ​മു​ള്ള സങ്കേ​തി​ക മി​ക​വാ​ണ്​ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.