നിറങ്ങളില്‍ ആറാടി ലോകത്തിലെ ഏറ്റവും സുന്ദരമായ നദി (വീഡിയോ)

single-img
24 March 2018

പ്രകൃതി ഒരുക്കുന്ന അദ്ഭുതങ്ങള്‍ അനവധിയാണ്. അതില്‍ തന്നെ ചില അദ്ഭുതങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിസ്മയങ്ങളുമാകും. അത്തരത്തിലൊരു അദ്ഭുത പ്രതിഭാസമാണ് കൊളംബിയയിലെ കാനോ ക്രിസ്റ്റല്‍ എന്ന നദി. സെറനിയ ഡില മകറീന മലനിരകളില്‍ കൂടിയാണ് ഈ നദി ഒഴുകുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നദിയെന്നാണ് കാനോ ക്രിസ്റ്റല്‍ അറിയപ്പെടുന്നത്. ചുവപ്പ്, പച്ച, മഞ്ഞ, നീല എന്നീ നിറങ്ങളിലാണ് ഈ നദി ഒഴുകുന്നത്. എല്ലാ വര്‍ഷവും ജൂലൈ മുതല്‍ നവംബര്‍ വരെ നദിയുടെ അടിത്തട്ടില്‍ വിരിയുന്ന മകറീന ക്ലാവിഗേര എന്ന ജലസസ്യമാണ് നദിയിലെ നിറങ്ങള്‍ക്ക് കാരണം.

സൂര്യപ്രകാശത്തിന്റെ വ്യത്യാസത്തിനനുസരിച്ച് ചുവപ്പ് നിറത്തില്‍ മാറ്റങ്ങള്‍ വരും. ചിലപ്പോള്‍ ഈ സസ്യം മജന്ത, പര്‍പ്പിള്‍ നിറങ്ങളിലേക്കും മാറും. കരയില്‍ നിന്ന് നോക്കിയാല്‍ അടിത്തട്ട് വരെ കാണാനാകും. നദിയില്‍ ജലജീവികള്‍ ഒന്നും തന്നെയില്ല. നദിയിലെ പാറക്കൂട്ടങ്ങളിലും മറ്റും ധാതുക്കളില്ലാത്താണ് കാരണം.