കീ​ഴാ​റ്റൂ​രി​ലെ സി​പി​എം സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് ചെ​ന്നി​ത്ത​ല: പ്രശ്നം വഷളാക്കിയത് വികസനവിരോധികളെന്ന് കെ.മുരളീധരൻ

single-img
24 March 2018

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രേ സി​പി​എം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കീ​ഴാ​റ്റൂ​രി​ൽ ഭ​ര​ണം ഉ​പ​യോ​ഗി​ച്ച് സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ സ​മ​ര​ത്തി​നെ​തി​രേ ആ​രെ​ങ്കി​ലും സ​മ​രം ന​ട​ത്തി​യാ​ൽ സ്ഥി​തി എ​ന്താ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന ന​ട​പ​ടി​ക​ൾ ശ​രി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അതേസമയം കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടു സിപിഎമ്മും സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടുള്ള നിലപാടിനു പരോക്ഷ പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. പ്രാദേശിക വിഷയങ്ങള്‍ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്തു വഷളാക്കുന്നതു വികസനവിരോധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏതു വികസനത്തിനും തടസ്സം നില്‍ക്കുകയാണ്. എതു സര്‍ക്കാര്‍ ഭരിച്ചാലും ഇതിനു മാറ്റമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിലും ഇതാണു സംഭവിച്ചത്. തിരുവനന്തപുരത്തു മുഖ്യമന്ത്രി കൂടി പങ്കെടുത്ത കേരള ഡവലപ്മെന്‍റ് ഇന്നൊവേഷന്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.