നാല് ജെഡിഎസ് വിമത എംഎൽഎമാർ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്

single-img
24 March 2018

Support Evartha to Save Independent journalism

ബംഗളൂരു: കർണാടകയിൽ നാല് ജെഡിഎസ് വിമത എംഎൽഎമാർ രാജിവച്ചു. ഞായറാഴ്ച മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇവർ കോണ്‍ഗ്രസിൽ ചേരും.

ഏഴ് വിമത എംഎൽഎമാരുടെ പിന്തുണയിലാണ് കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചത്.

2016ൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട്ചെയ്തതിനെ തുടർന്ന് ഏഴ് എംഎൽഎമാരെ ജെഡിഎസ് സസ്പെൻഡ് ചെയ്തിരുന്നു.