വാക്കുകള്‍ക്ക് പകരം ഇമോജികള്‍ തെരഞ്ഞാലും അര്‍ഥം ലഭിക്കും; ഇമോജി ഡിക്ഷ്ണറി തയ്യാര്‍

single-img
24 March 2018

Support Evartha to Save Independent journalism

ഇമോജികളുടെ അര്‍ഥവും അന്തരാര്‍ഥവും അറിയില്ലേ? എങ്കിലിതാ അവര്‍ക്ക് ഇമോജികളെ സംബന്ധിച്ച് എല്ലാം അറിയാന്‍ ഡിക്ഷ്ണറി ഡോട് കോം എത്തിക്കഴിഞ്ഞു. നിലവില്‍ ഇമോജിപ്പീഡിയ (emojipedia.org) പോലെയുള്ള വെബ്‌സൈറ്റുകള്‍ ധാരാളമുണ്ടെങ്കിലും ഇവയ്ക്കു പുറമേയാണ് എല്ലാ ഇമോജികളുടെയും അര്‍ഥം വ്യക്തമാക്കിക്കൊണ്ട് ഡിക്ഷ്ണറി ഡോട് കോം ( emojidictionary.com) ഒരുക്കിയിരിക്കുന്നത്.

വാക്കുകള്‍ക്കു പകരം ഇമോജികള്‍ തെരഞ്ഞാലും അര്‍ഥം ലഭിക്കും. ഇമോജിയുടെ അര്‍ഥം മാത്രമല്ല, അവയുടെ ഉദ്ഭവം, മറ്റു വിശദാംശങ്ങള്‍, ഉപയോഗം, ഉദാഹരണങ്ങള്‍ തുടങ്ങിയവയെല്ലാം ഡിക്ഷ്ണറി നല്‍കുന്നുണ്ട്.