അഞ്ചാം ക്ലാസ്സുകാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊന്നു

single-img
24 March 2018

അസമില്‍ അഞ്ചാം ക്ലാസ്സുകാരിയെ സ്കൂളിലെ മുതിർന്ന കുട്ടികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി വിദഗ്ധ ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനിടെ മരിച്ചു. നഗാവോന്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​മ​ൻ​ഒ​ളി​വി​ലാ​ണ്. സ്കൂ​ളി​ൽ പെ​ൺ​കു​ട്ടി​ക്കൊ​പ്പം പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. സ്കൂ​ളി​ൽ​നി​ന്നും എ​ത്തി​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്ത് അ​ക്ര​മി​ക​ൾ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യും ചെ​യ്തു.

വീ​ട്ടി​ൽ​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് എ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് പെ​ൺ​കു​ട്ടി​യെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.