അഭ്യാസപ്രകടനത്തിനിടെ പെരുമ്പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കി; കാണികള്‍ക്ക് മുന്നില്‍വെച്ച് യുവാവ് ശ്വാസം മുട്ടി പിടഞ്ഞുമരിച്ചു (വീഡിയോ)

single-img
23 March 2018

https://www.youtube.com/watch?v=kSrZtdOkx9E&feature=youtu.be

പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെ പാമ്പാട്ടി ശ്വാസം മുട്ടി പിടഞ്ഞുമരിച്ചു. യുപിയിലെ മൗനാഥിലാണ് ഏവരേയും ഞെട്ടിപ്പിക്കുന്ന ദുരന്തം സംഭവിച്ചത്. പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസപ്രകടനം നടത്തുകയായിരുന്നു യുവാവ്.

പെട്ടെന്ന് കഴുത്തില്‍ പിടിമുറുക്കിയ പാമ്പ് പാമ്പാട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു. ഇയാള്‍ പിടഞ്ഞ് വീഴുന്നത് ആളുകള്‍ കണ്ടെങ്കിലും ഇത് അഭ്യാസത്തിന്റെ ഭാഗമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ശ്വാസം മുട്ടി യുവാവ് താഴെ വീണ് പിടയാന്‍ തുടങ്ങിയപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്.

എഴുന്നേറ്റുനിന്നുകൊണ്ടാണ് ഇയാള്‍ പാമ്പിനെ കഴുത്തില്‍ ചുറ്റുന്നത്. പിന്നീട് പതിയെ നിലത്തിരുന്ന ഇയാള്‍ സെക്കന്‍ഡുകള്‍ക്കകം നിലത്തേക്ക് വീഴുകയായിരുന്നു. മൂന്ന് പേര്‍ ഓടിയെത്തി പാമ്പിനെ വലിച്ചുമാറ്റി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാമ്പിനെ കഴുത്തില്‍ചുറ്റി സ്ഥിരമായി അഭ്യാസപ്രകടനം കാണിക്കാറുള്ളയാളാണ് മരിച്ച യുവാവ്. അതുകൊണ്ടാണ് കാണികള്‍ ആദ്യം ഇടപെടാതിരുന്നത്. എന്നാല്‍ എഴുന്നേറ്റുനിന്ന് പെരുമ്പാമ്പിനെ കഴുത്തിലിട്ടപ്പോള്‍ തന്നെ അത് വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതായി ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാനാകും.