സൗദിയില്‍ മലയാളി വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
23 March 2018

സൗദി അറേബ്യയിലെ ഹഫൂഫില്‍ മലയാളി വീട്ടമ്മയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണയാണ് (43) മരിച്ചത്. ഭര്‍ത്താവിനോടും മക്കളോടുമൊപ്പം ഏഴു വര്‍ഷമായി സൗദി അറേബ്യയില്‍ താമസിക്കുന്ന ഇവര്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മകളെ രാവിലെ സ്‌കൂളിലേക്ക് അയച്ചതിനു ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.

പരീക്ഷ കഴിഞ്ഞു തിരിച്ചെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാതിരുന്നതിനാല്‍ അച്ഛനെ വിവരമറിയിക്കുകയും ജനല്‍ വഴി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. ആദ്യം കൈ ഞരമ്പ് മുറിച്ചതായി കണ്ടെത്തി. മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.