സന്തോഷ് ട്രോഫിയില്‍ മണിപ്പൂരിനെ ഗോളില്‍ മുക്കി കേരളം

single-img
23 March 2018

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് രണ്ടാം ജയം. മണിപ്പൂരിനെ എതിരില്ലാത്ത ആറ് ഗോളിനാണ് കേരളം തകര്‍ത്തത്. കേരളത്തിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെ കേരളം തോല്‍പ്പിച്ചിരുന്നു.

ഗോള്‍രഹിതമായി അവസാനിച്ച ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് കേരളം മണിപ്പൂരിന്റെ വലയില്‍ ആറു ഗോളുകള്‍ അടിച്ചുകയറ്റിയത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ വി.കെ. അഫ്ദലാണ് കേരളത്തെ മുന്നിലെത്തിച്ചത്. 59–ാം മിനിറ്റില്‍ കെ.പി. രാഹുലിലൂടെ കേരളം ലീഡ് വര്‍ധിപ്പിച്ചു.

61, 83, മിനിറ്റുകളിലായി ജിതിന്‍ ഗോപാലന്‍ ഇരട്ടഗോളുകള്‍ നേടി. 71–ാം മിനിറ്റില്‍ എം.എസ്. ജിതിനാണ് കേരളത്തിന്റെ അഞ്ചാം ഗോള്‍ നേടിയത്. 90–ാം മിനിറ്റില്‍ മണിപ്പൂര്‍ താരം സെല്‍ഫ് ഗോളും വഴങ്ങിയതോടെ ആറു ഗോള്‍ ജയവുമായി കേരളത്തിന് മടക്കം.