ആ തുടുത്ത കവിളുകള്‍ മിസ് ചെയ്യുന്നവര്‍ക്ക് പ്രീതിയുടെ മറുപടി

single-img
23 March 2018

ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയതാരമായിരുന്നു പ്രീതി സിന്റ. തുടുത്ത കവിളുകളും നുണക്കുഴികളുമായി പ്രീതി സിന്റക്ക് പ്രേക്ഷകരുടെ പ്രിയ താരമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ബോളിവുഡിന്റെ ബബ്ലിഗേള്‍ എന്ന പേരും പ്രീതി സ്വന്തമാക്കി.

എന്നാല്‍ അന്നത്തെ പ്രീതിയില്‍ നിന്ന് ഇന്നത്തെ പ്രീതിയില്‍ ഒരുപാട് മാറ്റം വന്നു. അന്നത്തെ ആ തുടുത്ത കവിളുകള്‍ ഇപ്പോള്‍ കാണാനില്ല. പഴയ പ്രീതിയെ മിസ് ചെയ്യുന്നവര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത പഴയൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

‘എന്റെ തുടുത്ത കവിളുകള്‍ മിസ് ചെയ്യുന്ന അതെന്നോട് മറക്കാതെ പറയുന്ന എന്റെ ആരാധകര്‍ക്ക്, ഞാനിത് പറയുന്നതില്‍ ഖേദിക്കുന്നു. നമ്മള്‍ എല്ലാവരും മാറും എല്ലാവരും വളരും’, പ്രീതി കുറിച്ചു. വിവാഹത്തോടെ സിനിമാ അഭിനയം മതിയാക്കിയ പ്രീതി സിന്റ ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനഫുമൊത്ത് കാലിഫോര്‍ണിയയിലാണ് ഇപ്പോള്‍ താമസം.