ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല

single-img
23 March 2018

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു കെ.എം.മാണിയുടെ വാദം.

മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.