ഫെയ്‌സ്ബുക്കില്‍ ഈ അഞ്ചുകാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യരുത്

single-img
23 March 2018

ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഇതില്‍ ചതിക്കുഴികളും ഉണ്ടെന്ന് പലര്‍ക്കും മനസ്സിലായത്. അതിനാല്‍ തന്നെ സ്ഥിരമായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം

1. ഫോണ്‍ നമ്പര്‍: ഫെയ്‌സ്ബുക്കില്‍ ഒരിടത്തും നിങ്ങളുടെ പേഴ്‌സണല്‍ മൊബൈല്‍ നമ്പറോ, വീട്ടിലെ ഫോണ്‍ നമ്പറോ നല്‍കരുത്. ഫെയ്‌സ്ബുക്കിലെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരവധി ഹാക്കര്‍മാരുണ്ട്. ഓരോ രാജ്യങ്ങളിലെയും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ പ്രത്യേകം ചോര്‍ത്താനാകുമെന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്.

2. വീട് അഡ്രസ്: നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് അത്ര നല്ലതല്ല. പുറത്ത് യാത്രയിലാണെങ്കില്‍ പോലും ഹോട്ടലിന്റെയോ വീടിന്റെയോ വിവരങ്ങള്‍ വെളിപ്പെടുത്തരുത്. വിവരങ്ങള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്‌തേക്കാം. വീടിന്റെ മേല്‍വിലാസം നല്‍കുന്നതും ഒഴിവാക്കുക.

3. ജോലി വിവരങ്ങള്‍ വെളിപ്പെടുത്തരുത്: ജോലി സ്ഥലത്തെ കുറിച്ചോ, ജോലിയെ കുറിച്ചോ പബ്ലികിനു വിവരം നല്‍കാതിരിക്കുക. ജോലി സ്ഥലം സെര്‍ച്ച് ചെയ്ത് നിങ്ങളെ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. നിങ്ങളുടെ ജോലി സ്ഥലത്തെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍, സോഷ്യല്‍മീഡിയ പേജ് എന്നിവ ആക്രമിക്കാന്‍ ഇതുവഴി സാധിച്ചേക്കും.

4. ബന്ധങ്ങള്‍ (വിവാഹം, പ്രണയം) സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒഴിവാക്കുക: വിവാഹം, പ്രണയം തുടങ്ങി വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അല്ലാതെ പബ്ലിക്കായി ഫെയ്‌സ്ബുക്കില്‍ നല്‍കുന്നത് നല്ലതല്ല.

5. പെയ്മന്റ് വിവരങ്ങള്‍ വെളിപ്പെടുത്തരുത്: ഫെയ്‌സ്ബുക്കില്‍ പെയ്മന്റ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കരുത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ്. ഫെയ്‌സ്ബുക്ക് വഴിയുള്ള ഇടപാടുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. മിക്ക സമയങ്ങളിലും കാര്‍ഡ് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.