ആമിറിന്റെ ആവശ്യം അംഗീകരിക്കാം; പക്ഷെ ഒരു കണ്ടീഷനുണ്ടെന്ന് ഷാരൂഖ്

single-img
23 March 2018

ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് സല്യൂട്ട്. ചിത്രത്തില്‍ രാകേഷ് ശര്‍മ്മയെ അവതരിപ്പിക്കുക ആമിര്‍ ഖാന്‍ ആയിരിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ തിരക്കുകള്‍ കാരണം ഈ വേഷം ചെയ്യാമോ എന്ന് ചോദിച്ച് ആമിര്‍ ഷാരൂഖിനെ സമീപിക്കുകയായിരുന്നു.

ചിത്രത്തില്‍ അഭിനയിക്കാന്‍ ഷാരൂഖ് സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഷാരൂഖ് ആമിറിന് മുന്നില്‍ ഒരു കണ്ടീഷന്‍ വെച്ചു. രാകേഷ് ശര്‍മ്മയെ അവതരിപ്പിക്കാന്‍ ആമിര്‍ ദീര്‍ഘമായ ഒരു റിസര്‍ച്ച് നടത്തിയിരുന്നുവത്രേ. ഇത് തനിക്കും പകര്‍ന്നു നല്‍കണമെന്നാണ് ഷാരൂഖിന്റെ കണ്ടീഷന്‍.

സീറോ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം ഷാരൂഖ് സല്യൂട്ടിന്റെ ജോലികളിലേക്ക് കടക്കും. ഏപ്രില്‍ അവസാനം സീറോയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയാകും. ഇതിന് ശേഷം മൂന്ന് മാസം സല്യൂട്ടിനായുള്ള ഒരുക്കത്തിലാകും.