അപകടകരമായ രീതിയില്‍ സ്‌കൂള്‍ കുട്ടികളുടെ കളി; വീഡിയോ വൈറലാകുന്നു

single-img
22 March 2018

മെക്‌സിക്കോയിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ അപകടകരമായ രീതിയില്‍ കളിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. തടി കൊണ്ടുണ്ടാക്കിയ ഒരു വസ്തുവില്‍ കയറി കിടന്നാണ് കുട്ടികള്‍ കളിക്കുന്നത്. ഇതിനാകട്ടെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല.

മാത്രമല്ല കുട്ടികള്‍ ഒരുമിച്ച് കയറി അതില്‍ കറങ്ങുന്നതാണ് ദൃശ്യങ്ങളില്‍. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതാണ് കാണുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമെല്ലാം ഈ കളിയിലേര്‍പ്പെടുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

https://www.youtube.com/watch?v=RSPoy0rd-UU