Movies

ഇഷ്ട ഗായിക ചിത്രയാണ്; ശ്രേയ ഘോഷാല്‍ പറയുന്നു

അടുത്തിടെ തന്റെ തിരക്കിട്ട ജീവിതത്തിനിടയില്‍ കുറച്ച് ദിവസം ഗായിക ശ്രേയ ഘോഷാല്‍ വിശ്രമമെടുത്തിരുന്നു. ഇതിനിടെ ട്വിറ്ററില്‍ ആരാധകരുമായി ശ്രേയ സംസാരിച്ചിരുന്നു. ട്വിറ്ററില്‍ ആസ്‌ക് ശ്രേയ എന്ന ഹാഷ്ടാഗിലാണ് ശ്രേയ ആരാധകരുടെ ചോദ്യങ്ങള്‍ സ്വീകരിച്ചത്.

സംസാരത്തിനിടയില്‍ തമിഴിലെ ഇഷ്ടപ്പെട്ട ഗായികയാരെന്ന് ഒരു ആരാധകന്‍ ചോദിച്ചു. അതിന് ശ്രേയയുടെ മറുപടി മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര എന്നായിരുന്നു. സംഗീതത്തിന്റെ നിര്‍വചനമെന്നാണ് എആര്‍ റഹ്മാനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രേയ നല്‍കിയ മറുപടി.

2007ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തില്‍ പാടിയാണ് ശ്രേയ മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് ബനാറസ്, നീലത്താമര, ആഗതന്‍, അന്‍വര്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രേയ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി.