പ്രശസ്തയായ ഒരു നടി തന്നെ പ്രണയിച്ച് ചതിച്ചെന്ന് ഷാഹിദ് കപൂര്‍; പ്രണയത്തകര്‍ച്ചകളെ കുറിച്ച് ഭാര്യയ്ക്ക് മുന്നില്‍ വെളിപ്പെടുത്തി നടന്‍ (വീഡിയോ)

single-img
22 March 2018

Doante to evartha to support Independent journalism

മുംബൈ: തന്റെ മുന്‍ പ്രണയബന്ധങ്ങളെ കുറിച്ച് ഭാര്യക്ക് മുന്നില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. കോളെജ് വിദ്യാര്‍ത്ഥിനിയായിരുന്ന മിറയെയാണ് ഷാഹിദ് വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായെത്തുന്ന ഒരു ചാനല്‍ ഷോയില്‍ ഷാഹിദും ഭാര്യ മിറയും അതിഥികളായെത്തി.

ആരെങ്കിലും ഷാഹിദിനെ പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. എത്ര സ്ത്രീകള്‍ വഞ്ചിച്ചിട്ടുണ്ടെന്ന് ചോദിക്കാന്‍ മിറയും ആവശ്യപ്പെട്ടു. ഉടനെ ഷാഹിദിന്റെ മറുപടിയെത്തി: ‘ഒരാള്‍ ചതിച്ചതാണെന്ന് എനിക്കുറപ്പുണ്ട്, പക്ഷേ മറ്റേയാളെക്കുറിച്ച് എനിക്ക് വലിയ സംശയങ്ങളുണ്ടായിരുന്നു’.

ബോളിവുഡിലെ പ്രമുഖ നായികമാരാണോ ഈ കാമുകിമാര്‍ എന്ന ചോദ്യത്തിന് അവരുടെ പേര് താന്‍ പറയില്ലെന്ന് ഷാഹിദ് പറഞ്ഞു. രണ്ടു നടിമാരുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നെന്നും അതില്‍ വളരെ പ്രശസ്തയായ ഒരു വ്യക്തി തന്നെ ചതിച്ചെന്നും ഷാഹിദ് വെളിപ്പെടുത്തി.

നടിമാരായ കരീന കപൂറും വിദ്യാ ബാലനുമായിരുന്നു ഷാഹിദിന്റെ കാമുകിമാരായി ഉണ്ടായിരുന്നത്. ഇതില്‍ കരീനയുമായി ജബ് വി മെറ്റ് എന്ന ചിത്രത്തിലൂടെ വലിയ ബന്ധം ഉണ്ടാക്കിയിരുന്നു. ഇരുവരും പ്രണയത്തിലായതും വിവാഹം വരെ എത്തിയതും പിന്നീട് കരീന പിന്മാറിയതെല്ലാം വലിയ വാര്‍ത്ത ആയിരുന്നു.