മകളെ പീഡിപ്പിച്ചയാളെ പൊലീസുകാരുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും അടിച്ച് അമ്മ: വീഡിയോ

single-img
22 March 2018

https://www.youtube.com/watch?time_continue=1&v=C1cGckgXp7E

ബലാത്സംഗകേസിലെ പ്രതിയെ പൊലീസുകാരുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും അടിച്ച് ഇരയുടെ അമ്മ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ വെച്ചാണ് ആ അമ്മ നിലതെറ്റി പെരുമാറിയത്.

പ്രതി പൊലീസ് കസ്റ്റഡിയിലായിരുന്നു. പൊലീസുകാരുടെ മുന്നിലിട്ട്, പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് പ്രതിയെ ഇരുകവിളുകളിലും മാറി മാറി ആ അമ്മ അടിക്കുന്നത്. അമ്മയെ പൊലീസുകാര്‍ ആരും പക്ഷേ തടഞ്ഞില്ല. വഴിയാത്രക്കാരിലാരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.