‘ഫെയ്‌സ്ബുക്ക് വിവാദം, 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മോദി സര്‍ക്കാരിന്റെ കുബുദ്ധി’

single-img
22 March 2018

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി കോണ്‍ഗ്രസ് വോട്ടര്‍മാരെ സ്വാധീനിച്ചെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മെനഞ്ഞെടുത്ത കഥയാണ് വിവര ചോരണമെന്ന ആക്ഷേപമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ

വിഷയം: 39 ഇന്ത്യക്കാര്‍ മരിച്ചു, സര്‍ക്കാര്‍ കുടുങ്ങി, കള്ളം പറഞ്ഞതിന് പ്രതിക്കൂട്ടിലായി.
പരിഹാരം: കോണ്‍ഗ്രസിനെതിരെ കഥ മെനയുക, അതാണ് വിവരം ചോര്‍ത്തല്‍.
ഫലം: മാധ്യമങ്ങള്‍ ആ ചൂണ്ടയില്‍ കൊത്തി, 39 ഇന്ത്യക്കാരും റഡാറില്‍ നിന്ന് അപ്രത്യക്ഷരായി, പ്രശ്‌നം പരിഹരിച്ചു

കേംബ്രിജ് അനലിറ്റി വിവാദം കത്തുന്നതിനിടെയാണ് വിവാദം ഇന്ത്യക്കാരുടെ മരണത്തില്‍ ശ്രദ്ധ തിരിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയത്.