ലസ്സി കുടിക്കുന്നവര്‍ അറിഞ്ഞോളൂ: ലസ്സി ഗോഡൗണില്‍ റെയ്ഡ് നടത്തിയപ്പോള്‍ കണ്ടത് പഴകിയ തൈരിനൊപ്പം പുഴുവും പട്ടികാഷ്ഠവും

single-img
22 March 2018

 

കൊച്ചി: എറണാകുളത്ത് ലസ്സി കടകളിലേക്ക് ലസ്സി നിര്‍മിച്ചുനല്‍കുന്ന കേന്ദ്രത്തില്‍ റെയ്ഡ്. ഇവിടെ വ്യത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികള്‍ കണ്ടെത്തി. പട്ടി കാഷ്ഠം ഉള്‍പ്പെടെ നിറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു ലസ്സി നിര്‍മാണ കേന്ദ്രം.

പുഴുക്കള്‍ നുരയ്ക്കുന്ന അവസ്ഥയിലായിരുന്നു പല ഭാഗവും. ശൗചാലയത്തില്‍നിന്ന് എടുക്കുന്ന വെള്ളമായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. പഴകിയ തൈരും പിടിച്ചെടുത്തു. വളരെ ചുരുങ്ങിയ കാലഘട്ടത്തില്‍ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും ലസ്സി കടകള്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ട സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ റെയ്ഡ് നടന്നത്.

ലസ്സികടകള്‍ക്ക് വന്‍ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്‌ട്രേഷന്‍ നടത്തുകയോ നികുതി നല്‍കുകയോ ചെയ്തിട്ടില്ല. ഫുഡ് സേഫ്റ്റി വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍മെന്റ് അറിയിച്ചു.