അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രത്തില്‍ കാളിദാസ് ജയറാം

single-img
22 March 2018

പൂമരത്തിന് ശേഷം കാളിദാസ് ജയറാം വീണ്ടും നായകനായെത്തുന്നു. അടുത്ത ചിത്രം തമിഴിലാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താന്‍ ഉടന്‍ ജോയിന്‍ ചെയ്യുന്നതെന്ന് കാളിദാസ് പറഞ്ഞു. അല്‍ഫോണ്‍സിനൊപ്പം ജോലി ചെയ്യുന്നത് സന്തോഷമാണെന്നും വളരെ രസകരമായ കഥാഗതിയാണ് ചിത്രത്തിനുള്ളതെന്നും കാളിദാസ് പറഞ്ഞു. നേരത്തേ തമിഴില്‍ രണ്ട് ചിത്രങ്ങള്‍ കാളിദാസ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരു ചിത്രം മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്.