വത്തക്കാ പ്രസംഗം; അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചു

single-img
22 March 2018

കോഴിക്കോട്: ഫറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെന്ന് അധ്യാപകന്റെ കുടുംബം പ്രതികരിച്ചു.

ഈ മാസം 28 വരെയാണ് അധ്യാപകനായ ജൗഹര്‍ മുനവീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. പുതിയ തലമുറയിലെ യുവതീയുവാക്കളുടെ മുടിയെയും വസ്ത്രധാരണരീതിയെയും വിമര്‍ശിക്കുമ്പോഴാണ് നരിക്കുനിക്കടുത്ത് എളേറ്റില്‍ നടത്തിയ പ്രസംഗത്തിനിടെ അധ്യാപകന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.

പെണ്‍കുട്ടികളുടെ മാറിടത്തെ ചൂഴ്‌ന്നെടുത്ത വത്തക്കയോട് ഉപമിച്ചതിനെത്തുടര്‍ന്ന് അധ്യാപകനെതിരെ വ്യാപകപ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ മാറ്തുറക്കല്‍ സമരം വരെ നടത്തുന്ന അവസ്ഥയുണ്ടായി. കോളേജിനുള്ളില്‍ത്തന്നെ ശകത്മായ പ്രതിഷേധമാണ് അധ്യാപകനെതിരെ നടക്കുന്നത്.