ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന കിണറ്റില്‍ വീണ് ചരിഞ്ഞു

single-img
22 March 2018


പാലക്കാട്: ശ്രീകൃഷ്ണപുരത്തെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ക്കാവ് ഭരണി ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന കിണറ്റില്‍ വീണ് ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ ശേഷാദ്രി എന്ന ആനയാണ് ചരിഞ്ഞത്.

Support Evartha to Save Independent journalism

ഉത്സവം കഴിഞ്ഞ ശേഷം നെറ്റിപ്പട്ടം അഴിച്ചു ആനയെ മടക്കി കൊണ്ടു പോകുമ്പോഴാണു സംഭവമെന്നു പൊലീസ് പറഞ്ഞു. നീലിപ്പറമ്പില്‍ വിശ്വന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്. എട്ടര മണിയോടെ ആനയുടെ ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ കാലുകള്‍ മേല്‍പ്പോട്ടായി വീണ് കിടക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അയല്‍വാസി പറഞ്ഞു.

ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചും മണ്ണു മാന്തി യന്ത്രം കൊണ്ട് കിണര്‍ ഇടിച്ചും നടത്തിയ ശ്രമത്തിനൊടുവില്‍ ചരിഞ്ഞ ആനയെ രാത്രി പത്തര മണിയോടെ പുറത്തെടുക്കുകായിരുന്നു.