Latest News

ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിലാണ് ഇന്ത്യക്കാര്‍ വധിക്കപ്പെട്ട വിവരം അറിയിച്ചത്. ഇവരെ കൊന്നുകുഴിച്ചുമൂടുകയായിരുന്നുവെന്ന് സ്ഥിരീകരിക്കാനായി.

കൂട്ടശവക്കുഴികളില്‍നിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടുത്തിടെ, കാണായായവരുടെ ബന്ധുക്കളില്‍നിന്നു ഡിഎന്‍എ പരിശോധനകള്‍ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. പഞ്ചാബ് സ്വദേശികളാണ് മരിച്ചവരിലേറെയും.

2014 ജൂണിലാണു മൊസൂളില്‍നിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഭീകരരില്‍നിന്നു മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു.

ഒരു ആശുപത്രി നിര്‍മാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്.