World

രണ്ട് തലയും രണ്ട് ഹൃദയവുമായി ജനിച്ച പാമ്പ് അദ്ഭുതമാകുന്നു

രണ്ട് തലയും രണ്ട് ഹൃദയവുമായി ജനിച്ച പാമ്പ് അദ്ഭുതമാകുന്നു. ഫ്‌ലോറിഡയിലാണ് പാമ്പിനെ കണ്ടെത്തിയത്. നാഷണല്‍ ജോഗ്രഫിക് ചാനലിലാണ് പാമ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. മെദുസ എന്നാണ് പാമ്പിന് പേരിട്ടിരിക്കുന്നത്. പാമ്പിനെ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി.

എക്‌സറേയില്‍ രണ്ട് ഹൃദയങ്ങളും വ്യക്തമായി കാണാം. രണ്ട് ഹൃദയവും പ്രവര്‍ത്തിക്കുന്നുമുണ്ട്. രക്തം പമ്പ് ചെയ്യുന്നത് ഒരു കുഴലിലൂടെയാണ്. സാധാരണ രണ്ട് തലയുള്ള മൃഗങ്ങള്‍ ഭക്ഷണത്തിന് വേണ്ടി അടികൂടാറാണ് പതിവെങ്കില്‍ ഇവിടെ നേരെ തിരിച്ചായിരുന്നു.

ചത്ത എലിയെ തിന്നുന്നത് നോക്കിയിരിക്കുകയാണ് രണ്ടാമത്തെ പാമ്പ് ചെയ്തത്. ഇതിന് മുമ്പ് താന്‍ രണ്ട് തലയുള്ള പാമ്പിനെ കണ്ടിട്ടില്ലെന്ന് പാമ്പിനെ പരിശോധിച്ച ഡോക്ടര്‍ തെയ്‌ലീന്‍ പറഞ്ഞു