സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമല്ലെന്ന് സൗദി കിരീടാവകാശി

single-img
20 March 2018

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് ശരിയത്ത് നിയമം അനുശാസിക്കുന്നതെന്നും എന്നാല്‍ ഒരിടത്തും അബായ ആണ് സ്ത്രീകള്‍ ധരിക്കേണ്ടതെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്നും സല്‍മാന്‍ രാജകുമാരന്‍ പറയുന്നു.

1979ലെ ഇറാന്‍ വിപ്ലവത്തിന് ശേഷം സൗദിയും തീവ്ര ഇസ്ലാമിന്റെ പാതയിലെത്തി. അതിനുമുമ്പ് ഇവിടെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ കാണാനും വാഹനമോടിക്കാനും ജോലി ചെയ്യാനും സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാന്യമായ വസ്ത്രം ഏതായാലും അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സംഭവിച്ചിട്ടുള്ള പിഴവുകള്‍ തിരുത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് സൗദിയിലെ ഉന്നത മതപണ്ഡിതനും അബായ നിര്‍ബന്ധമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.