പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: സൗദിയില്‍ എട്ടുതൊഴിലുകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണം ഏര്‍പ്പെടുത്തി

single-img
20 March 2018

സൗദിയില്‍ ജനുവരി അവസാനം പ്രഖ്യാപിച്ച 12 തൊഴിലുകള്‍ക്ക് പുറമെ എട്ടുതൊഴിലുകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണം ഏര്‍പ്പെടുത്തി. ഡൈന ട്രക്ക്, വീന്‍ച്ട്രക്ക് എന്നിവയില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശികളെ മാത്രമെ അനുവദിക്കു.

ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 15 മുതല്‍ നൂറു ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കും. സ്വദേശി ഗേള്‍സ് സ്‌കൂളുകളില്‍ ആഗസ്റ്റ് 29 മുതലാണ് സ്വദേശിവത്ക്കരണം. സെപ്റ്റംബര്‍ 11 മുതല്‍ ഷോപ്പിങ്ങ് മാളുകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്ക്കരണം നടപ്പിലാക്കും.

ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണത്തെ തുടര്‍ന്നുള്ള പരിശോധനക്കിടെ തൊഴില്‍ മന്ത്രാലയം അസീര്‍ ശാഖ മേധാവി ഹുസൈന്‍ അല്‍ മിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തൊഴിലുകളുടെ സ്വദേശിവത്കരണത്തിന് വകുപ്പു മന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദഹേം പറഞ്ഞു.