പ്രണയം നിരസിച്ച 17കാരന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു

single-img
20 March 2018

പ്രണയം നിരസിച്ച പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സംഭവം ആരെയും അമ്പരപ്പിക്കുന്നതാണ്. ഇവിടെ ആണ്‍കുട്ടിയുടെ മുഖത്താണ് ആസിഡ് ഒഴിച്ചിരിക്കുന്നത്. അതും 16 കാരി.

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുവരുമ്പോളാണ് മഹ്മൂദുലിനെ പെണ്‍കുട്ടി ആക്രമിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രണയാഭ്യര്‍ത്ഥനയുമായി മഹ്മൂദുലിന്റെ പിറകെ നടക്കുകയായിരുന്നു പെണ്‍കുട്ടി. അവസാന നിമിഷവും പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മഹ്മൂദുല്‍ നിരസിച്ചതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്.

കയ്യിലുണ്ടായിരുന്ന ആസിഡ് മഹ്മൂദുലിന്റെ മുഖത്തിന്റെ ഇരുവശങ്ങളിലും മാറിമാറി ഒഴിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മഹ്മൂദുല്‍ ഹസന്‍ മറൂഫിന്റെ മുഖം മുഴുവന്‍ പൊള്ളി വികൃതമായിട്ടുണ്ട്. വലതുതോളിനും പൊള്ളലേറ്റിട്ടുണ്ട്. ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇപ്പോള്‍ മഹ്മൂദുല്‍.

പൊള്ളല്‍ പൂര്‍ണമായും മാറിയാലും, പാടുകള്‍ അവശേഷിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി ആസിഡ് സംഘടിപ്പിച്ചു കൊടുത്തത് അമ്മയാണെന്ന് പൊലീസ് പറഞ്ഞു.