Movies

ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ ലെന; പഴനിയിലെത്തി മൊട്ടയടിച്ച താരത്തിന്റെ ചിത്രം വൈറല്‍

ഞെട്ടിക്കുന്ന മേക്കോവറുമായി വീണ്ടും ലെന. പഴനിയിലെത്തി തല മൊട്ടയടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം. സിനിമയ്ക്ക് വേണ്ടി അല്ലാതെയാണ് ലെന തല മൊട്ടയടിച്ചിരിക്കുന്നത്. തല മുണ്ഡലം ചെയ്ത ചിത്രം ലെന തന്നെയാണ് പ്രേക്ഷകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

പഴനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലെനയുടെ പുതിയ മേക്കോവറിനെ പ്രശംസിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തിയിട്ടുള്ളത്.