Movies

ദുല്‍ഖറും കീര്‍ത്തിയും ധൈര്യശാലികളെന്ന് പ്രകാശ് രാജ്

ജമിനി ഗണേശന്റെയും സാവിത്രിയുടെയും ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന മഹാനദി എന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. മഹാനദിയിലെ സാവിത്രിയെയും ജമിനി ഗണേശനെയും അവതരിപ്പിക്കാന്‍ ഇവര്‍ കാണിച്ച ചങ്കൂറ്റത്തിനായിരുന്നു പ്രകാശ് രാജിന്റെ അഭിനന്ദനം.

പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച ഒരു ബയോപിക്കാണ് മഹാനദി. സാവിത്രി ആരായിരുന്നുവെന്ന് ചിത്രം പറയുന്നു. ജെമിനി ഗണേശനെയും സാവിത്രിയെയും അടുത്തറിയാനുള്ള ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും ശ്രമത്തെ അഭിനന്ദിച്ചേ മതിയാകൂ എന്നും പ്രകാശ് രാജ് പറയുന്നു. നാഗ് അശ്വിനാണ് തെലുങ്ക് തമിഴ് ഭാഷകളില്‍ ചിത്രം ഒരുക്കുന്നത്. നാഗചൈതന്യ, സാമന്ത, വിജയ് ദേവരെകൊണ്ട എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.