തല അജിത്തിന്റെ പുതിയ ചിത്രത്തില്‍ വിജയ് സേതുപതിയും

single-img
19 March 2018


തല അജിത്തിന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതിയും. വിവേകത്തിന് ശേഷം അജിത്ത് അഭിനയിക്കുന്നത് സംവിധായകന്‍ ശിവയുടെ ചിത്രത്തിലാണ്. വിശ്വാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഇതിനിടെയാണ് ചിത്രത്തില്‍ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.

വിജയ് സേതുപതി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജയം രവിയെ നായകനാക്കി എം.രാജ സംവിധാനം ചെയ്ത എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിജയ് സേതുപതിയുടെ സിനിമ കരിയറിന് തുടക്കമായത്.

തുടര്‍ന്ന് ഡിഷ്യും, പുതുപോട്ടൈ, അജ്ഞാതെ, ലീ, വെണ്ണില കബഡി കുഴു, നാന്‍ മഹാന്‍ അല്ലൈ, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ചെറിയ വേഷങ്ങള്‍ ചെയ്തു. കരിയറില്‍ വഴിത്തിരിവായത് പിസ എന്ന ചിത്രമാണ്. പിസയുടെ ഗംഭീര വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി പുറത്തിറങ്ങിയത്. മാധവനൊപ്പം തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിക്രംവേദ.