യു.ഡി.എഫ് മന്ത്രിസഭയിലെ മുന്‍മന്ത്രി ഗള്‍ഫ് യാത്രക്കിടെ പാകിസ്താനി യുവതിയുമായി രാത്രി പങ്കിട്ടു; ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി

single-img
19 March 2018

യു.ഡി.എഫ് മന്ത്രിസഭയിലെ മുന്‍മന്ത്രി ഗള്‍ഫ് യാത്രക്കിടയില്‍ പാകിസ്താനി സുഹൃത്തായ യുവതിയുമായി ഒരുരാത്രി പങ്കിട്ടത് വിവാദമാകുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഇന്റലിജന്‍സ് ബ്യൂറോ നിരീക്ഷിച്ച് വരികയാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ ഘടകകക്ഷി പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും നീക്കങ്ങള്‍ ഇന്റലിജന്‍സ് നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഗള്‍ഫ് യാത്രയ്ക്കിടെ ദുബായിലാണ് പാകിസ്താനി യുവതിയുമായുള്ള രാത്രികാല കൂടിക്കാഴ്ച നടന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞു. ഇന്ത്യപാകിസ്താന്‍ കടുത്ത പ്രശ്‌നങ്ങള്‍ നടന്നിരുന്ന സമയത്തും മന്ത്രിയുടെ പാകിസ്താനി യുവതിയുമൊത്തുള്ള കൂടിക്കാഴ്ച അതീവ ഗൗരവമായിട്ടാണ് ഇന്റലിജന്‍സ് നോക്കിക്കാണുന്നത്.

നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നത്, ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളോ, ഇടനിലക്കാരായി ഏതെങ്കിലും ദല്ലാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ അതീവരഹസ്യമായ വിവരമായതിനാല്‍ ആരോപണവിധേയനായ മന്ത്രിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കടപ്പാട്: മംഗളം