ചെകുത്താന്‍ വേഷമണിഞ്ഞ് സമ്മാനം നേടി; മണിക്കൂറുകള്‍ക്കുള്ളില്‍ മോഡല്‍ അതേവേഷത്തില്‍ തൂങ്ങിമരിച്ചു

single-img
19 March 2018

ഹാലോവീന്‍ പ്രച്ഛന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച മോഡല്‍ അതേ വേഷത്തില്‍ തൂങ്ങിമരിച്ചു. ഹാരിയറ്റ് പെനലോപ് ഹെന്റി(28)ആണ് ആത്മഹത്യ ചെയ്തത്. ശരീരത്തില്‍ ചുവന്ന പെയിന്റും തലയില്‍ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു ഹാരിയറ്റിന്റെ മൃതദേഹം കണ്ടെത്തിയത്.

കാമുകനുമായുള്ള വഴക്കാണ് ഹാരിയറ്റിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വെസ്റ്റ് സുസക്‌സിലുള്ള ചിചെസ്റ്ററില്‍ നടന്ന ഹാലോവീന്‍ പാര്‍ട്ടിക്ക് ശേഷമാണ് ഹാരിയറ്റ് ജീവനൊടുക്കിയത്. അതേ ദിവസം തന്നെ ഹാരിയറ്റ് കാമുകനുമായി വഴക്കിട്ടിരുന്നു.

താന്‍ പോവുകയാണെന്ന് ഹാരിയറ്റ് തനിക്ക് സന്ദേശം അയച്ചിരുന്നതായും കാമുകനായ ജോഷ് മെര്‍സിയര്‍ പൊലീസിന് മൊഴി നല്‍കി. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത് ഹാരിയറ്റിന്റെ പതിവായിരുന്നതിനാല്‍ അത് കാര്യമാക്കിയില്ലെന്നും ജോഷ് പറയുന്നു.

ഉടന്‍ തന്നെ ഹാരിയറ്റിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ കണക്ടായില്ല. തിരിച്ചുവിളിക്കുമെന്നാണ് കരുതിയതെന്നും ജോഷ് മൊഴി നല്‍കി. വിഷാദ രോഗിയായ ഹാരിയറ്റ് സ്വയം മുറിവേല്‍പ്പിക്കാറുണ്ടായിരുന്നെന്ന് സുഹൃത്തക്കള്‍ പറഞ്ഞു. ഹാരിയറ്റ് നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.