ദീപികയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്ന് രണ്‍വീര്‍

single-img
19 March 2018

ദീപിക പദുകോണുമായുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി രണ്‍വീര്‍ സിങ് മനസ് തുറന്നു. റൈസിംഗ് ഇന്ത്യ സമ്മിറ്റിലായിരുന്നു രണ്‍വീറിന്റെ തുറന്നുപറച്ചില്‍. ”ഞങ്ങള്‍ തമ്മില്‍ പരസ്പര ആരാധനയുടെ ബന്ധമാണ്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് ദീപികയോട് വലിയ ബഹുമാനമാണ്.

എന്നാല്‍ അത്തരമൊരു ചിന്ത അവര്‍ക്കില്ല. ഞാനത് വെറുതെ പറയുകയാണെന്നാണ് അവരുടെ പക്ഷം. ഒരു കലാകാരി എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ദീപികയില്‍ നിന്ന് പഠിക്കാനുണ്ട്. ബാജിറാവു മസ്താനി, ഗോലിയോന്‍ കി രാസലീല രാംലീല, പദ്മാവത് എന്നിവയില്‍ ഒന്നിച്ച് അഭിനയിച്ചതുവഴി ഞാനും ഒരു മനുഷ്യനായിരിക്കുകയാണ്. ദീപികയെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്”, രണ്‍വീര്‍ പറഞ്ഞു.