World

ബിക്കിനി എയര്‍ലൈന്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വിയറ്റ്‌ജെറ്റ് വിമാനം ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങുന്നു


വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരെല്ലാവരും ബിക്കിനിയാണ് ധരിക്കാറുള്ളത്. ഇത്തരത്തിലുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് 2011 ല്‍ ആരംഭം കുറിച്ച എയര്‍ലൈന്‍സിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്.

ഡല്‍ഹി ഹോചിമിന്‍ സര്‍വ്വീസ് ഉടന്‍ തുടങ്ങുമെന്നാണ് വിയെറ്റ്‌ജെറ്റ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചത്. കൃത്യമായ തീയ്യതി വെളിപ്പെടുത്തിയിട്ടില്ല. ആഴ്ചയില്‍ നാലു ദിവസമാണ് ഡല്‍ഹി ഹോചിമിന്‍ വിമാന സര്‍വ്വീസ് ഉണ്ടാവുക. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് ഇല്ല.

നേരത്തെ, വിമാന സര്‍വ്വീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ബിക്കിനിയിട്ട ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരേയും പൈലറ്റുമാരേയും ഗ്രൗണ്ട് സ്റ്റാഫുകളെയും മോഡലുകളാക്കിയാണ് യാത്രക്കാര്‍ക്കായ് വിയറ്റ്‌ജെറ്റ് വാര്‍ഷിക കലണ്ടര്‍ ഇറക്കുന്നത്.

എയര്‍ലൈന്‍സിന്റെ ഉദ്ഘാടന പറക്കലില്‍ തന്നെ ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് 2012ല്‍ എയര്‍ഹോസ്റ്റുമാരുടെ ഫാഷന്‍ ഷോ അവതരിപ്പിച്ചത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.