തൃപ്പൂണിത്തുറയില്‍ സ്ത്രീയെ നടുറോഡില്‍ കടന്നു പിടിച്ച്‌ ചുണ്ടുകള്‍ കടിച്ചു മുറിച്ചു: ആക്രമണം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങുന്നതിനിടെ

single-img
17 March 2018

തൃപ്പൂണിത്തുറ: റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച്‌ അപരിചിതന്‍ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. പൂര്‍ണത്രയീശ ക്ഷേത്രത്തിന് സമീപമുള്ള റോഡിലായിരുന്നു സംഭവം. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായാത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്പെഷ്യലിസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മുഷിഞ്ഞ മുണ്ടുടുത്ത് റോഡിലൂടെ നടന്ന ഏകദേശം 56 വയസിനടുത്ത പ്രായമുള്ള ആളാണ് ആക്രമി എന്നാണ് പോലീസിന്‍റെ നിഗമനം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി ഒരു ബന്ധവിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമിച്ച ഉടനെ ആക്രമി ഓടി രക്ഷപ്പെട്ടു. അപ്രതീക്ഷിത സംഭവം നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്.