കൈവരിച്ച നേട്ടങ്ങള്‍ക്ക് കണക്കില്ല; പക്ഷെ റെസ്യൂമേ കണ്ടാല്‍ ഞെട്ടിപ്പോകും

single-img
17 March 2018


പണക്കാരുടെ ഫോബ്‌സ് പട്ടികയിലെ 54ാമന്‍ ആണ് ശതകോടീശ്വരനായ ടെസ്ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സിഇഒയായ ഇലോണ്‍ മസ്‌ക്. ഇതിന് പുറമെ എഞ്ചിനീയര്‍, നിക്ഷേപകന്‍, സംരംഭകന്‍, ഉപജ്ഞാതാവ് തുടങ്ങി ഒരു സകലകലാവല്ലഭന്‍ തന്നെയാണ് ഇലോണ്‍. ചുരുക്കി പറഞ്ഞാല്‍ 46കാരനായ ഇലോണ്‍ കൈ വെക്കാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം.

ഇതുപോലൊരാളുടെ റെസ്യൂമേയുടെ നീളമെന്തായിരിക്കും? നേട്ടങ്ങളുടെ നിര നീണ്ടുകിടക്കുന്നതിനാല്‍ റെസ്യൂമേയും അതുപോലെ നീണ്ടുകിടക്കും. എന്നാല്‍ നീണ്ടുകിടക്കേണ്ട റെസ്യൂമേ ഒറ്റപ്പേജില്‍ ഒതുക്കിയിരിക്കുകയാണ് ഇലോണ്‍. റെസ്യൂമേ ഒറ്റപ്പേജില്‍ ഒതുക്കിയതിന്റെ ക്രെഡിറ്റ് റെസ്യൂമേ എഴുത്തുസ്ഥാപനമായ നോവോ റെസ്യൂമേയിനാണ്. ഇലോണിന്റെ നേട്ടങ്ങളെല്ലാം ഒരൊറ്റ പേജിലേക്ക് ചുരുക്കി ഗംഭീരമാക്കിയെടുത്തു. ഡിസൈനിന്റെ സാധ്യത പരമാവധി ഉപയോഗിച്ചതിനൊപ്പം ലളിതമായ ഭാഷയാണ് റെസ്യൂമേയില്‍ ഉപയോഗിച്ചിരിക്കുന്നത്.

തൊഴില്‍ തേടി നടക്കുന്നവര്‍ അതിദീര്‍ഘമായ റെസ്യൂമേയുമായി കറങ്ങി നടക്കേണ്ട ഒരാവശ്യവുമില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് നോവോ റെസ്യൂമേ ഇങ്ങനെയൊരു ദൗത്യത്തിന് തയ്യാറായത്. ഇലോണ്‍ മസ്‌കിന്റെ റെസ്യൂം ഇതുപോലെ ഒറ്റ പേജിലേക്ക് ആറ്റിക്കുറുക്കാമെങ്കില്‍ എല്ലാവര്‍ക്കും അത് ചെയ്യാമെന്നാണ് നോവോ റെസ്യൂമേ പറയുന്നത്.