video, Videos

കെട്ടിടത്തില്‍ നിന്ന് വീണ യുവതിയെ സാഹസികമായി രക്ഷിച്ച് പൊലീസുകാരന്‍ (വീഡിയോ)

കെട്ടിടത്തില്‍ നിന്ന് വീണ യുവതിയെ പൊലീസുകാരന്‍ രക്ഷിച്ചത് സാഹസികമായി. ചൈനയിലെ അക്‌സു പ്രവിശ്യയിലാണ് സംഭവം. ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് യുവതി താഴേക്ക് വീണത്. ഈ സമയം കെട്ടിടത്തിന് താഴെ പൊലീസുകാര്‍ ഉണ്ടായിരുന്നു.

ഇതിലൊരു പൊലീസ് ഉദ്യോഗസ്ഥനാണ് യുവതിയെ കൈകളില്‍ പിടിച്ചത്. സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം യുവതി താഴേക്ക് ചാടിയതാണോ അതോ തെന്നി വീണതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പൊലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുവതി രക്ഷപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ പൊലീസുദ്യോഗസ്ഥന് അഭിനന്ദന പ്രവാഹമാണ്.