റോഡിലൂടെ നടന്നുപോയ സ്ത്രീയെ പുറകില്‍ നിന്ന് വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത് വലിച്ചെറിഞ്ഞു (വീഡിയോ)

single-img
15 March 2018


റോഡിലൂടെ നടന്നുപോയ സ്ത്രീയെ പുറകില്‍ നിന്ന് വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത് വലിച്ചെറിഞ്ഞു. ഗുജറാത്തിലെ ഭാറുച്ചിലാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് കാള നടന്നുപോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. അടുത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. സ്‌കൂട്ടറില്‍ വന്ന ഒരു യുവാവിനോട് സംസാരിച്ച ശേഷം നടന്നു പോകവേയാണ് തീരെ പ്രതീക്ഷിക്കാതെ പുറകില്‍ നിന്ന് വന്ന കാള ഇവരെ ഇടിക്കുന്നത്.

റോഡിലൂടെ നടന്നുപോകുകയായിരുന്ന മറ്റുള്ളവര്‍ പെട്ടെന്ന് തന്നെ ഭയന്ന് ഓടി മാറി. താഴെ വീണ സ്ത്രീയ്ക്ക് ചുറ്റിനും ആളുകള്‍ തടിച്ചു കൂടി. ദൃശ്യങ്ങളില്‍ കാള പുറകില്‍ പതുക്കെ നടന്നുനീങ്ങുന്നത് കാണാം. യുവതിയുടെ അടുത്ത് എത്തുമ്പോഴാണ് കാള പെട്ടെന്ന് ഓടിവരുന്നതും ഇവരെ കൊമ്പില്‍ കോര്‍ത്തെടുത്ത് വലിച്ചെറിയുന്നതും.