Sports

ദേഷ്യം പിടിച്ച പാക് ബൗളര്‍ ഫീല്‍ഡര്‍ക്ക് നേരെ പന്ത് വലിച്ചെറിഞ്ഞു; ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍

പാകിസ്താന്‍ പ്രീമിയര്‍ ലീഗിലാണ് രസകരമായ സംഭവം നടന്നത്. പന്തെറിയാന്‍ ബൗളര്‍മാര്‍ ഒരുങ്ങുമ്പോള്‍ ഫീല്‍ഡ് സെറ്റ് ചെയ്യാറുണ്ട്. ബൗണ്ടറി ലൈനിനടുത്ത് നില്‍ക്കുന്ന ഫീല്‍ഡര്‍മാര്‍ക്ക് തങ്ങളുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് ബൗളര്‍മാര്‍ നിര്‍ദ്ദേശം നല്‍കാറുമുണ്ട്.

പാകിസ്താന്‍ പ്രീമിയര്‍ ലീഗ് ടി20യിലെ ഒരു മത്സരത്തില്‍ ഇത്തരത്തില്‍ ബൗണ്ടറി ലൈനിനടുത്തുള്ള ഫീല്‍ഡര്‍ യാസിര്‍ ഷായെ ബൗളര്‍ സുഹൈല്‍ ഖാന്‍ വിളിച്ചു. എന്നാല്‍ സുഹൈലിന്റെ വിളിയൊന്നും യാസിര്‍ കേട്ടില്ല. സഹികെട്ട സുഹൈല്‍ യാസിറിന് നേരെ പന്ത് വലിച്ചെറിയുകയായിരുന്നു. എന്നാല്‍ അത് യാസിറിന് ഇഷ്ടപ്പെട്ടുമില്ല. യാസിര്‍ ദേഷ്യപ്പെടുകയും തിരിച്ചും അതുപോലെ എറിയുകയും ചെയ്തു.