മോറിസ് മൈനറില്‍ ലോകം ചുറ്റി വരുമാനം കണ്ടെത്തി ദമ്പതികള്‍; ചിത്രങ്ങള്‍ കാണാം

single-img
13 March 2018

യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. യാത്രക്കായി പല ഗതാഗതമാര്‍ഗങ്ങളാണ് ഓരോരുത്തരും തെരഞ്ഞെടുക്കുന്നത്. ദൂരസ്ഥലങ്ങളിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനിടെയാണ് ക്ലാസിക് ലുക്കുള്ള മോറിസ് മൈനര്‍ കാറില്‍ ബ്രിട്ടീഷ് ദമ്പതികള്‍ ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്.

ലോകം ചുറ്റല്‍ മാത്രമല്ല ഇവരുടെ ലക്ഷ്യം. മറിച്ച് ഈ യാത്രകള്‍ ഒരു വരുമാന മാര്‍ഗം കൂടിയാണ് അവര്‍ക്ക്. ഇരുപത്തിനാലുകാരിയായ മോന ജോണ്‍സും ഇരുപത്തിയഞ്ചുകാരനായ ആരന്‍ ഗിബ്‌സണുമാണ് ലോകം ചുറ്റി ജീവിത മാര്‍ഗം കണ്ടെത്തുന്നത്. തങ്ങളുടെ മോനലോഗ് എന്ന ബ്ലോഗില്‍ നിരവധി ഫാന്‍സ് ആണ് ഇവര്‍ക്ക് ഉള്ളത്.

ഈ ബ്ലോഗില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതവും ഊര് ചുറ്റലും. തങ്ങളുടെ ബ്ലോഗിലൂടെ തങ്ങളുടെ യാത്രകളുടെ ചിത്രങ്ങള്‍ ഇവര്‍ പങ്ക് വെയ്ക്കുന്നു. 2012 മുതലാണ് ട്രാവലിങ് ഫോട്ടോഗ്രാഫി തുടങ്ങിയത്. ആദ്യം ഇടവേളകളില്‍ തുടങ്ങിയ ഹോബി പിന്നീട് മുഴുവന്‍ സമയമായി മാറുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട് മോന ജോണ്‍സണ്. ഈ യാത്രകളിലൂടെ ജീവിതം ആസ്വദിക്കുകയാണെന്നും ജീവിതത്തിലെ ദുഃഖങ്ങള്‍ മറക്കാന്‍ ഈ യാത്രകള്‍ സഹായകമാകുന്നുവെന്നും മോന പറയുന്നു.