ഈ വേനല്‍ക്കാലത്ത് എസി ഇല്ലാതെ തന്നെ രാത്രി തണുപ്പോടെ കിടന്നുറങ്ങണോ ? എങ്കില്‍ ചില വഴികളുണ്ട്

single-img
13 March 2018

കേരളം ഇത്തവണ നേരിടേണ്ടത് കടുത്ത വേനലിനെയാണ്. ഈ ചൂടില്‍ വാടാതിരിക്കാന്‍ നാം ഏറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. സംസ്ഥാനം കടുത്ത വേനലിനെയാണ് ഇത്തവണ അഭിമുഖീകരിക്കാന്‍ പോകുന്നത് എന്ന് മുഖ്യമന്ത്രി തന്നെ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മാര്‍ച്ച് മാസം പകുതിയാകുമ്പോള്‍ തന്നെ അന്തരീക്ഷ താപനില വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്.

എ.സിയെങ്കിലുമില്ലാതെ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് വീടുകളില്‍. എന്നാല്‍ കറണ്ടു ബില്ല് കൂട്ടാതെ തന്നെ നിങ്ങളുടെ വീട് കൂളാക്കാന്‍ ചില വഴികളുണ്ട്.

1. അനാവശ്യമായ ചൂടിന്റെ 30%വും വീടിനുള്ളിലേക്കു വരുന്നത് ജനലുകള്‍ വഴിയാണ്. പകല്‍ സമയത്ത് ജനലുകള്‍ അടച്ചും കര്‍ട്ടനുകളും മറ്റുമിട്ട് വീടിനുള്ളിലെ താപനില 20% വരെ കുറയ്ക്കാനാവും. പ്രത്യേകിച്ച് തെക്കു പടിഞ്ഞാറ് ഭാഗത്തു കിടക്കുന്ന ജനലുകള്‍.

2. ബ്ലാക്കൗട്ട് കര്‍ട്ടന്‍ സൂര്യപ്രകാശത്തെ തടയും. ഇത് ചൂട് വലിച്ചെടുക്കുന്നത് 33% വരെ കുറയ്ക്കും

3. ഉപയോഗിക്കാത്ത മുറികള്‍ അടച്ചുപൂട്ടുക. രാത്രി സമയത്ത് തണുത്ത വായു ഈ മുറികളില്‍ കൂടി പടരുന്നത് ഒഴിവാക്കാം.

4. ഫാന്‍ ഹാക്കു ചെയ്ത് ഉപയോഗിക്കാം. വലിയ ഫാനിനു മുമ്പില്‍ ഒരു പാത്രത്തില്‍ ഐസ് വെയ്ക്കുക. തണുപ്പ് കൂടും.

5 കിടക്കകളില്‍ കോട്ടന്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുക.

6. വേനല്‍ക്കാലത്ത് രാത്രി ഊഷ്മാവ് കുറവായിരിക്കും. ഈ സമയത്ത് ജനലുകള്‍ തുറന്നിടുക.