മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് നടി ഗൗതമി

single-img
13 March 2018

മകള്‍ സുബ്ബലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ച് നടി ഗൗതമി. ”എന്റെ മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് വാര്‍ത്ത ഞാന്‍ കണ്ടു. സുബ്ബലക്ഷ്മി ഇപ്പോള്‍ അവളുടെ പഠനവുമായി തിരക്കിലാണ്. അഭിനയിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അവള്‍ പഠിക്കട്ടെ”ഗൗതമി പറഞ്ഞു.

ഗൗതമിയുടെ പാത പിന്തുടര്‍ന്ന് മകള്‍ അഭിനയിക്കാനൊരുങ്ങുകയാണെന്നായിരുന്നു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതേ തുടര്‍ന്നാണ്, മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഗൗതമി പ്രതികരിച്ചത്. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ സുബ്ബലക്ഷ്മി നായികയാകുമെന്നായിരുന്നു വാര്‍ത്തകള്‍.

ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം, തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കാണ്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്കില്‍ വന്‍ വിജയമായിരുന്നു. അര്‍ജുന്‍ റെഡ്ഡിയില്‍ വിജയ് ദേവേര്‍കൊണ്ടയാണ് നായക വേഷത്തിലെത്തിയത്.