മീന്‍കറി ഉണ്ടാക്കി കൂട്ടുകാര്‍ക്ക് വിളമ്പുന്ന മൂന്നുവയസുകാരി; വീഡിയോ വൈറല്‍

single-img
13 March 2018

കുട്ടിക്കാലത്ത് ചോറും കറിയും വെച്ചുള്ള കളി എല്ലാവര്‍ക്കും പ്രിയപ്പെട്ട കളികളിലൊന്നാണ്. പക്ഷെ അത് കളി മാത്രമായിരിക്കും. ശരിക്കുമുള്ള ചോറും കറിയുമൊന്നും ആരും വെക്കില്ല. മണ്ണും കല്ലും ഇലകളുമൊക്കെയായിരിക്കും കളിക്കാന്‍ ഉപയോഗിക്കുക. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുന്നുണ്ട്.

അതില്‍ മീന്‍കറി വെക്കുന്ന ഒരു മൂന്ന് വയസുകാരിയാണ് താരം. ശരിക്കുമൊരു പാചകക്കാരിയുടെ മട്ടും ഭാവത്തോടെയുമാണ് മീന്‍കറിക്ക് വേണ്ട കൂട്ടുകളെല്ലാം ചേര്‍ത്ത് അസല്‍ മീന്‍കറി ഈ മൂന്ന് വയസുകാരി തയ്യാറാക്കുന്നത്. സ്‌നേഹ എന്നാണ് കുട്ടിയുടെ പേര്.

വീഡിയോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ കൊച്ചുമിടുക്കി താരമായി കഴിഞ്ഞു. പാചകം ചെയ്യാന്‍ മാത്രമല്ല കൂട്ടുകാര്‍ക്ക് വിളമ്പികൊടുക്കാനും ഈ മിടുക്കി റെഡിയാണെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.