സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അനിശ്ചിതമായി നീട്ടി

single-img
13 March 2018

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി. ആധാര്‍ സംബന്ധിച്ച കേസില്‍ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

നേരത്തെ മാര്‍ച്ച് 31വരെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. ആധാറുമായി മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുന്നതും അനിശ്ചിതമായി നീട്ടിയിട്ടുണ്ട്. തത്കാല്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

എന്നാല്‍ സബ്‌സിഡി, മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 തന്നെയായിരിക്കും.