ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ചിത്രമായി

single-img
12 March 2018


തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞടുപ്പിന് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാര്‍ ആണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. കെ.പി.സി.സി നേരത്തെ എടുത്ത തീരുമാനത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതോടെയാണ് പ്രഖ്യാപനം വന്നത്.

ചെങ്ങന്നൂര്‍ കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റാണ് ഡി.വിജയകുമാര്‍. അഖില ഭാരത അയ്യപ്പസേവ സംഘം ദേശീയ വൈസ് പ്രസിഡന്‍റുമാണ്. ജനസമ്മതി കണക്കിലെടുത്താണ് യു.ഡി.എഫ് വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത്. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്.

സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാന്‍ ആണ് ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയാണ്. ബി.ജെ.പിയാണ് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.