ബോബി ബസാറിന്റെ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ കൈമാറി

single-img
12 March 2018

പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാന്‍ ഇന്ത്യയില്‍ ബോബി ബസാര്‍ എന്ന പേരില്‍ 2900 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയിരുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സമ്മാന പദ്ധതികളും ഏർപ്പെടിത്തിയിരുന്നു.

സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ്‌ മോഹനന്‌ ബമ്പര്‍ സമ്മാനമായ കാറിന്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത പോള്‍സണ്‍ കൈമാറി. ബോബന്‍ ജോര്‍ജ്ജ്‌( വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌), അനില്‍ സി പി ( ജി എം മാര്‍ക്കറ്റിംഗ്‌, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴസ്‌ ഗ്രൂപ്പ്‌) ഹരിഹരനുണ്ണി (എംജിഎം- ബോബി ബസാര്‍) രാജേഷ്‌ മേനോന്‍ (പര്‍ച്ചേയ്‌സിംഗ്‌ ഇന്‍ചാര്‍ജ്ജ്‌- ബോബി ബസാര്‍), സന്തോഷ്‌ (സ്‌റ്റോര്‍ മാനേജര്‍- ബോബി ബസാര്‍) വിജില്‍( സിഎംഡി മാനേജര്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌, തൃശൂര്‍) എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.