ബി.ജെ.പിയല്ല, അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നത് ആര്‍.ജെ.ഡി ആയിരിക്കുമെന്ന് ലാലുപ്രസാദ് യാദവിന്‍െറ മകന്‍

single-img
11 March 2018


പട്ന: അയോദ്ധ്യയില്‍ ബി.ജെ.പിയല്ല, ആര്‍.ജെ.ഡി ആയിരിക്കും രാമക്ഷേത്രം പണിയുകയെന്ന് ലാലു പ്രസാദ് യാദവിന്‍െറ മൂത്ത മകനും മുന്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്. പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വിവാദമാകുകയും ചെയ്തതോടെ ചെറിയൊരു തിരുത്തുമായി തേജ് യാദവ് രംഗത്തെത്തി.

താന്‍ ഉദ്ദേശിച്ചത് മതേതര ക്ഷേത്രത്തെ കുറിച്ചാണെന്നാണ് തേജ് ഇപ്പോള്‍ പറയുന്നത്. ബീഹാര്‍ ഷരീഫില്‍ നടന്ന ഒരു ഗുസ്തി പരിപാടിക്കിടയിലാണ് ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ‘‘അയോദ്ധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, സിഖുകാര്‍, ക്രിസ്താനികള്‍, പിന്നാക്കം നില്‍ക്കുന്നവര്‍, പാവപ്പെട്ടവര്‍, ദളിതര്‍ എല്ലാവരും ചേര്‍ന്ന് ആയിരിക്കും നിര്‍മ്മിക്കുക. ഈ ആളുകളെല്ലാം ചേര്‍ന്ന് അയോദ്ധ്യയിലെത്തി ഓരോ കല്ലുകള്‍ വച്ച് രാമക്ഷേത്രം പണിയുന്നതോടെ ബി.ജെ.പി -ആര്‍.എസ്.എസ് കൂട്ട് അവസാനിക്കും. കാരണം അവരുടെ ഏക അജണ്ടയാണ് അതോടെ തീരുക.’’തേജ് പ്രതാപ് യാദവ് പറഞ്ഞു. പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബി.ജെ.പി നടത്തിയത്.