റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കള്ളനോട്ടയച്ചു; എസ്​.ബി.​ഐ മാനേജര്‍ക്കെതിരെ കേസ്​

single-img
11 March 2018

റിസര്‍വ് ബാങ്ക് ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ അയച്ച എസ്ബിഐ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കാണ്‍പൂര്‍ ശാഖയില്‍ മാനേജരായ സതേയ് കുമാര്‍ ആര്‍ബിഐയിലേക്ക് വ്യാജ നോട്ടുകള്‍ അയച്ചത്.

‘500’, ‘1000’ രൂപയുടെ വ്യാജ നോട്ടുകളാണ്​ സതയ്​ ആര്‍.ബി.​ഐക്ക്​ നല്‍കിയത്​. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കാണ്‍പുര്‍ പൊലീസ്​ അറിയിച്ചു.പരിശോധനകള്‍ നടത്താതെ ഇടപാടുകാരില്‍ നിന്നു പണം സ്വീകരിച്ച്‌ അത് നേരെ റിസര്‍വ് ബാങ്കിലേക്ക് അയക്കുകയായിരുന്നു.

കള്ളനോട്ട് കണ്ടെത്തുന്നതിനും അത് തടയുന്നതിനും ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എസ്ബിഐക്ക് 40 ലക്ഷം രൂപയുടെ പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് റിസര്‍വ് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.