വിരാട് കോഹ്ലിയുടെ പേരിലും കള്ളവോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

single-img
10 March 2018

ഉത്തര്‍ പ്രദേശില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയിലെ പേരുകണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത് സാക്ഷാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോരഖ്പുര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെയാണു കോഹ്ലി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ചിത്രം ഉള്‍പ്പെടെയുള്ള പട്ടികയില്‍ സഹജന്‍വ നിയമസഭാ മണ്ഡലത്തിലെ 822ാം നമ്പര്‍ വോട്ടറായിട്ടാണ് വിരാട് കോഹ്ലി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.